- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടെയ്നറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് മൂന്നു മരണം; ആന്ധ്രാപ്രദേശിലുണ്ടായ അപകടത്തില്‍ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു: അപകടമുണ്ടായത് ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്
കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ച് മൂന്നു മരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ സ്വകാര്യ ബസ് കണ്ടെയ്‌നര്‍ ട്രക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ ദാരുണമായി മരിച്ചു. നന്ദ്യാല്‍ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിച്ചു കയറുക ആയിരുന്നു. അപകടത്തില്‍ തീപിടിച്ച ബസ് പൂര്‍ണമായും കത്തിയമര്‍ന്നു.
നെല്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയം ബസില്‍ 36 യാത്രക്കാരാണുണ്ടായിരുന്നത്. ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് ബസിനു നിയന്ത്രണം നഷ്ടമാവുകയും ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ സഞ്ചരിച്ച ട്രക്കില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ ട്രക്കിലെ ഡ്രൈവറും ക്ലീനറും ബസ് ഡ്രൈവറുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞതായി പൊലീസ് പറഞ്ഞു.
അപകടമുണ്ടായതിന് പിന്നാലെ അതിവേഗമാണ് ബസിനും ട്രക്കിനും തീപിടിച്ചത്. ബസിലെ എമര്‍ജന്‍സി വാതിലടക്കം തുറക്കാനായില്ല. തുടര്‍ന്ന് വശങ്ങളിലെ ഗ്ലാസ് പൊട്ടിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് ഗ്ലാസ് തകര്‍ത്തു യാത്രക്കാരെപുറത്തിറങ്ങാന്‍ സഹായിച്ചത്. പത്തോളം യാത്രക്കാര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


