- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ ഒരു മഴ പെയ്തതാ..!; ബെംഗളുരുവിൽ മഴ; നഗരങ്ങളിൽ വെള്ളം ഇരച്ചുകയറി; പലയിടത്തും ഗതാഗത തടസം; വീടുകൾക്കും നാശനഷ്ടം; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ബെംഗളുരു: ശക്തമായ മഴയിൽ ദുരിതത്തിലായി ബെംഗളുരു നഗരം. കനത്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരങ്ങളിലും വീടുകളിലും വെള്ളം ഇരച്ചു കയറി. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. നഗരത്തിൽ ഇപ്പോഴും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ ആർ നഗർ എന്നിവിടങ്ങളിൽ മരം വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ കട പുഴകി വീണു. ശിവാനന്ദ സർക്കിളിൽ മരം വീണ് രണ്ട് പേർക്ക് പരിക്ക് പറ്റി.
നിരവധി പേർ മെട്രോയെ ആശ്രയിച്ച് വീട്ടിലെത്താൻ ശ്രമിച്ചത് മെട്രോ സ്റ്റേഷനുകളിൽ വൻ തിരക്കിന് വഴി വെച്ചിട്ടുണ്ട്. എംജി റോഡും കബ്ബൺ റോഡും അടക്കം കനത്ത ഗതാഗതക്കുരുക്കിലായി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ മണിക്കൂറുകളാണ് റോഡിൽ കിടക്കേണ്ടി വന്നത്.
നഗരത്തിൽ അടുത്ത രണ്ട് ദിവസം യെല്ലോ അലർട്ടാണ് പ്രവചിരിക്കുന്നത്. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നിരത്തിലിറങ്ങിയ വാഹനങ്ങളും കുടുങ്ങി. കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയാണ് ബെംഗളൂരു നഗര ജീവിതത്തെ സാരമായി ബാധിച്ചത്.