- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയത് ലഞ്ച് ബോക്സില്‍ നാടന്‍ തോക്ക് ഒളിപ്പിച്ച്; തലേന്ന് അടിച്ച അധ്യാപകനെ പിന്നില്‍ നിന്നും വെടിവെച്ച് വീഴ്ത്തി: ഗുരുതര പരിക്കേറ്റ അധ്യാപകന് ആശുപത്രിയില്‍
വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയത് നാടന്‍ തോക്കുമായി; അധ്യാപകനെ പിന്നില്‍ നിന്നും വെടിവെച്ച് വീഴ്ത്തി
ഡെറാഡൂണ്‍: സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ വിദ്യാര്‍ത്ഥി വെടിവെച്ചു വീഴ്ത്തി. ഉത്തരാഖണ്ഡിലെ ഉധം സിങ് നഗറിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഭൗതികശാസ്ത്ര അധ്യാപകന്‍ ഗംഗന്‍ദീപ് സിങ് കോലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലേദിവസം അധ്യാപകന്‍ കുട്ടിയെ അടിച്ചിരുന്നു ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം.
ഉച്ചഭക്ഷണം കൊണ്ടുവരുന്ന പാത്രത്തില്‍ നാടന്‍ തോക്ക് ഒളിപ്പിച്ച് വെച്ച് വിദ്യാര്‍ത്ഥി സ്‌കൂളില്‍ കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ ദിവസം ക്ലാസില്‍വച്ച് അധ്യാപകന്‍ ഈ വിദ്യാര്‍ഥിയെ അടിച്ചിരുന്നു. ഇതിന്റെ പക തീര്‍ക്കാനാണ് വിദ്യാര്‍ഥി അധ്യാപകന് നേരെ വെടിയുതിര്‍ത്തത്. അധ്യാപകന്റെ പിന്നില്‍ നിന്നാണ് വെടിയുതിര്‍ത്തത്.
വെടിയുണ്ട കഴുത്തിന്റെ പിന്‍ഭാഗത്തിലൂടെ് തുളഞ്ഞുകയറുക ആയിരുന്നു. ശബ്ദം കേട്ട് മറ്റ് അധ്യാപകര്‍ ക്ലാസിലേക്ക് ഓടിയെത്തി. വെടിയേറ്റുവീണ അധ്യാപകനെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര സ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെടിയുണ്ട നീക്കം ചെയ്‌തെന്നും അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ പറഞ്ഞു.