- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ കോണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ; അപകട മരണമെന്ന് വീട്ടുകാർ; മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ ആത്മഹത്യ ചെയ്തെന്ന് പോലീസ്
ഭോപ്പാൽ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കോണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം. ബാഗ് ഫർഹത്ത് അഫ്‌സയിൽ താമസിക്കുന്ന ഷോയിബ് ഖാന്‍റെ മകൻ ഐസാൻ ഖാൻ (14) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവമുണ്ടായത്. ഐസാന്‍റെ അമ്മാവനായിരുന്നു കുട്ടിയെ ആദ്യം കണ്ടത് പ്രാർത്ഥിക്കാന്‍ പോകുമ്പോഴാണ് കോണിപ്പടിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടി കോണിപ്പടിയിൽ തെന്നി വീണുവെന്നും ആ വീഴ്ചയിൽ കഴുത്തിൽ തുണി കുരുങ്ങിയാണ് മരിച്ചതെന്നുമാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞത്. എന്നാൽ മൊബൈൽ ഫോൺ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Next Story