- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരെ ഭായ് ട്രാക്ക് ചേഞ്ച് കരോ...'; ക്ലബ്ബിലെ സോങ്ങ് മാറ്റുന്നതിനെ ചൊല്ലി തർക്കം; മാറ്റില്ലെന്ന് പറഞ്ഞതോടെ ഗതിമാറി; പിന്നാലെ 'തല്ലുമാല' വൈബ്; നടുറോഡിൽ യുവാക്കളുടെ കൂട്ടയടിയും ബഹളവും;ദൃശ്യങ്ങൾ പുറത്ത്;സംഭവം ഉത്തർപ്രദേശിൽ
ഗാസിയാബാദ്: ക്ലബ്ബിലെ സോങ്ങ് മാറ്റുന്നതിനെ തുടര്‍ന്ന് രണ്ട് സംഘങ്ങള്‍ തമ്മില്‍ കൂട്ടയടിയും ബഹളവും. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഏറ്റമുട്ടിയ സംഘങ്ങളിലൊന്നില്‍ ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളും ഉണ്ടായിരുന്നുവെന്ന് ഗാസിയാബാദ് പോലീസ് വ്യക്തമാക്കി. ഇയാള്‍ ഉള്‍പ്പെട്ട സംഘം കൂട്ടത്തിലെ ജിം പരിശീലകന്റെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.
ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡനിലുള്ള ക്രിസ്റ്റല്‍ ക്ലബ്ബിലാണ് തമ്മിലടി നടന്നത്. ക്ലബ്ബില്‍ വെച്ച പാട്ട് ഒരു സംഘത്തിന് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അത് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ മറുവിഭാഗം എതിര്‍ത്തു. ഇതോടെ വാക്കുതര്‍ക്കമുണ്ടാകുകയും അത് സംഘര്‍ഷത്തില്‍ ഉടനെ കലാശിക്കുകയുമായിരുന്നു.
ക്ലബ്ബിനുള്ളില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് നടുറോഡിലേക്കും വ്യാപിച്ചു. ഇരുസംഘങ്ങളും വടി കൊണ്ട് പരസ്പരം അടിക്കുന്നത് വീഡിയോയില്‍ കാണാം. ബൈക്കില്‍ വരുന്ന ഒരാളെ മറ്റൊരാള്‍ വടികൊണ്ട് അടിക്കാനാഞ്ഞ ശേഷം അടിക്കാതെ വിടുന്നതും ദൃശ്യങ്ങൽ ഉണ്ട്.
തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാര്‍ ചിലരെ ഓടിച്ചിട്ട് പിടിച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.