- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അഞ്ച് വയസുകാരിയെ അമ്മ രണ്ടാനച്ഛനെ ഏല്‍പ്പിച്ച് ജോലിക്കു പോയി; തിരികെ വന്നപ്പോള്‍ കണ്ടത് അതിക്രൂര കൊലപാതകം; കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായത് 66 മുറിവുകള്‍: നാടിനെ നടുക്കിയ കൊലപാതകത്തില്‍ വിധി നാളെ
അഞ്ച് വയസുകാരിയെ അമ്മ രണ്ടാനച്ഛനെ ഏല്‍പ്പിച്ച് ജോലിക്കു പോയി; തിരികെ വന്നപ്പോള്‍ കണ്ടത് അതിക്രൂര കൊലപാതകം
പത്തനംതിട്ട: അഞ്ച് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ വിധി നാളെ. പ്രതിയായ രണ്ടാനച്ഛന് കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. നാടിനെ നടുക്കിയ അതിക്രൂര കൊലപാതകമായിരുന്നു ആ കുരുന്നിന്റേത്. അതിക്രൂരമായ കൊലപാതകത്തില്പത്തനംതിട്ട അഡി. ജില്ലാ കോടതി കേസില്‍ നാളെ വിധി പറയും. 2021 ഏപ്രില്‍ 5 നായിരുന്നു പത്തനംതിട്ട കുമ്പഴയില്‍ നാടിനെ നടുക്കിയ ക്രൂരക്യത്യം നടന്നത്.
തമിഴ്നാട് രാജപാളയം സ്വദേശിയാണ് കേസിലെ പ്രതി. ഇയാള്‍ കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു. അഞ്ച് വയസ്സുകാരിയായ മകളെ രണ്ടാനച്ഛനെ ഏല്‍പ്പിച്ച ശേഷം കുഞ്ഞിന്റെ അമ്മ വീട്ടു ജോലിക്ക് പോയി. മടങ്ങിയെത്തിയപ്പോള്‍ കണ്ടത് ചലനമറ്റ നിലയില്‍ കിടക്കുന്ന കുഞ്ഞിനെയാണ്. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നു. തുടര്‍ച്ചയായ മര്‍ദ്ദനം മരണകാരണമായെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടോടിയ പ്രതിയെ പിറ്റേന്ന് പത്തനംതിട്ട പൊലീസ് പിടികൂടുകയായിരുന്നു. അതിനിടെ, കേസിന്റെ വിചാരണ വേളയില്‍ കോടതി വളപ്പില്‍ പ്രതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. അതിക്രൂരമായ കൊലപാതകത്തില്‍ മൂന്നുവര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.