ഹൈദരാബാദ്: തെലുങ്കാനയിലെ പ്രമുഖ സുവിശേഷ പ്രഭാഷകനും ക്രിസ്തീയ മാധ്യമപ്രവര്‍ത്തകനും അപ്പോളജിസ്റ്റുമായ പാസ്റ്റര്‍ പ്രവീണ്‍ പഗഡാലയുടെ വാഹന അപകടത്തില്‍ പെട്ടുള്ള മരണം വിവാദത്തില്‍. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാജമുന്‍ട്രിക്ക് സമീപം കൊണ്ടമുരുവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് 25ന് രാവിലെ കൊവ്വൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം റോഡ് സൈഡില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 45 വയസ്സായിരുന്നു പ്രവീണിന്.

അപകട സ്ഥലത്ത് പ്രവീണ്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ തൊട്ടടുത്ത് മറിഞ്ഞ കിടപ്പുണ്ട് എന്നാല്‍ വാഹനത്തില്‍ മറ്റ് ഏതെങ്കിലും വണ്ടി ഇടിച്ചതായ സൂചനകള്‍ ഇല്ലാത്തത് മരണം ദൂരഹമാണെന്ന ആക്ഷേപത്തിന് ശക്തിപകരുന്നതാണ്. മൃതദേഹത്തിന് സമീപം അദ്ദേഹം ധരിച്ചിരുന്ന ഹെല്‍മറ്റ് പോറല്‍ പോലും ഏല്‍ക്കാതെ കിടക്കുന്നുണ്ടായിരുന്നു. ക്രിസ്തീയ പ്രഭാഷകന്‍ എന്ന നിലയില്‍ ആന്ധ്ര തെലുങ്കാന സംസ്ഥാനങ്ങളില്‍ മാത്രമല്ല രാജ്യമെമ്പാടും വലിയ സ്വാധീനമുള്ള, അംഗീകാരമുള്ള നേതാവായിരുന്നു അദ്ദേഹം.

പ്രവീണ്‍ പഗഡാല നേരത്തെ തെലുങ്ക് ക്രിസ്ത്യന്‍ ടെലിവിഷന്‍ ചാനലായ രക്ഷണ ടിവിയില്‍ വര്‍ഷങ്ങളോളം വിവിധ പരിപാടികള്‍ ആങ്കര്‍ ചെയ്തിട്ടുണ്ട്. നിരവധി സംവാദ പരിപാടികളുടെ മോഡറേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവീണിന്റെ മരണത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളും ദുരൂഹത ഉയര്‍ത്തി. പ്രവീണ്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിളില്‍ മറ്റ് ഏതെങ്കിലും വണ്ടി ഇടിച്ചതായ സൂചനകള്‍ ഇല്ലാത്തത് മരണം കൊലപാതകം ആണെന്ന് സംശയം ജനിപ്പിക്കുന്നുതായും ബന്ധുക്കള്‍ പാഞ്ഞു.

കൊലപ്പെടുത്തിയതാണെന്ന് സംശയം വര്‍ദ്ധിപ്പിക്കുന്നതായി പ്രാദേശിക മാധ്യമങ്ങളും ക്രൈസ്തവ സമൂഹവും ആരോപിച്ചു. അപ്പോളജെറ്റിക്‌സ് മേഖലയില്‍ ശക്തനായ പ്രഭാഷകനും സംവാദകനും ആയിരുന്ന ഇദ്ദേഹത്തിനു എതിരായി വധ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രവീണ്‍ പകഡാലയുടെ കൊലപാതകത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് ക്രൈസ്തവര്‍ രാജമുഡ്രി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തി.

ക്രിസ്തീയ പ്രഭാഷകന്‍ എന്ന നിലയില്‍ ആന്ധ്ര തെലുങ്കാന സംസ്ഥാനങ്ങളില്‍ മാത്രമല്ല രാജ്യമെമ്പാടും വലിയ സ്വാധീനമുള്ള, അംഗീകാരമുള്ള നേതാവായിരുന്നു പ്രവീണ്‍. 2018 പ്രളയ കാലത്ത് കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കയറ്റി അയക്കുന്നതിനും മറ്റും നേതൃത്വം നല്‍കിയിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഹൈദരാബാദിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി നിരവധി സഹായങ്ങള്‍ എത്തിക്കുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

ഹൈദരാബാദില്‍ സ്വന്തം ഐടി കമ്പനി ഉടമയായിരുന്നു പ്രവീണ്‍ പഗഡാല നേരത്തെ തെലുങ്ക് ക്രിസ്ത്യന്‍ ടെലിവിഷന്‍ ചാനലായ രക്ഷണ ടിവിയില്‍ വര്‍ഷങ്ങളോളം വിവിധ പരിപാടികള്‍ ആങ്കര്‍ ചെയ്തിട്ടുണ്ട്. നിരവധി സംവാദ പരിപാടികളുടെ മോഡറേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിശിദ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ അദ്ദേഹം ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടുമായിരുന്നു. പ്രവീണ്‍ പകഡാലയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.