- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ട്രെയിനിൽ സീറ്റിനെചൊല്ലി തർക്കം; 35കാരനെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ച് കുത്തികൊലപ്പെടുത്തി; 16കാരൻ പിടിയിൽ; തെളിവുകൾ മറയ്ക്കാൻ ശ്രമിച്ച സഹോദരനേയും പോലീസ് അറസ്റ് ചെയ്തു
മുംബൈ: ട്രെയിനിലെ സീറ്റിനെചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വൈൻ ഷോപ്പ് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 16കാരൻ അറസ്റ്റിൽ. അങ്കുഷ് ഭലേറാവു എന്ന 35കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 16കാരനെയും കൊലപാതകത്തിന് കൂട്ട് നിന്ന ജ്യേഷ്ഠനെയും കുർള റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
നവമ്പർ 14ന് അങ്കുഷ് തിത്‍വാലയിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലേക്കുള്ള ട്രെയിനിൽ കയറി. യാത്രക്കിടെ അങ്കുഷും ഒപ്പമുണ്ടായിരുന്നവരും തമ്മിൽ സീറ്റിനെ ചൊല്ലി 16 കാരനുമായി തർക്കമുണ്ടായി. അങ്കുഷും രണ്ട് സുഹൃത്തുക്കളും തർക്കത്തിനിടെ കൗമാരക്കാരനെ ആക്രമിച്ചിരുന്നു. ഇതിൽ പ്രകോപിതനായ 16കാരൻ ഇവരെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
നവംബർ 15ന് ഖത്കോപർ സ്റ്റേഷനിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വഴക്ക് നടന്നതിന്റെ പിറ്റേദിവസം പ്രതി അങ്കുഷിനെ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുകയായിരുന്നു. ഏതാണ്ട് 10 മണിയായപ്പോൾ ട്രെയിനിൽ നിന്നിറങ്ങിയ അങ്കുഷ് പ്ലാറ്ഫോമിലൂടെ നടക്കവെയാണ് പിന്തുടർന്നു ചെന്ന 16 കാരന്റെ അങ്കുഷിനെ ആക്രമിച്ചത്.
പിന്നിൽ നിന്ന് പ്രതി അങ്കുഷിനെ കത്തികൊണ്ടു കുത്തുകയായിരുന്നു. ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. അങ്കുഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു. കരളിന് ഗുരുതരമായി കുത്തേറ്റതിനാൽ ചികിത്സക്കിടെ മരിക്കുകയായിരുന്നു.
ട്രെയിനിൽ ഉണ്ടായ തർക്കത്തിനിടെ അങ്കുഷ് 16കാരന്റെ ഫോട്ടോയെടുത്തിരുന്നു. ഇതായിരുന്നു പോലീസിന് പ്രതിയെ പിടികൂടാൻ സഹായകമായത്. കൂടാതെ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് റെയിൽവേ പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പ്രതിയുടെ മൂത്ത സഹോദരൻ സദാദുല്ല ബെയ്ത്തയും(25) അറസ്റ്റിലായി. കത്തി ഒളിപ്പിക്കാൻ പ്രതിക്ക് സഹായം നൽകിയത് ഇയാളെന്ന് പോലീസ് പറഞ്ഞു.