- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സൃഷ്ടിയെ പരസ്യമായി അപമാനിച്ച കാമുകന്‍ അവളില്‍ നിന്നു പണം തട്ടിയെടുത്തു; ആസൂത്രിത കൊലപാതകമാണ്; അവള്‍ ശക്തയായിരുന്നു. അല്ലെങ്കില്‍ അവള്‍ പൈലറ്റ് ആകുമായിരുന്നില്ല; എയര്‍ ഇന്ത്യാ പൈലറ്റിന്റെ മരണത്തില്‍ കാമുകനെതിരെ ആരോപണം കടുപ്പിച്ചു കുടുംബം
സൃഷ്ടിയെ പരസ്യമായി അപമാനിച്ച കാമുകന്‍ അവളില്‍ നിന്നു പണം തട്ടിയെടുത്തു
മുംബൈ: എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ ദുരൂഹ മരണത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണവുമായി കുടുംബം. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ കാമുകന്‍ സൃഷ്ടിയെ പരസ്യമായി അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്‌തെന്ന് കുടുംബം ആരോപിച്ചു. തിങ്കളാഴ്ചയാണ് സൃഷ്ടി തുലിയെ മുംബൈയിലെ മാറോള്‍ ഏരിയയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകന്‍ ആദിത്യ പണ്ഡിറ്റുമായി (27) ഫോണില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഡാറ്റ കേബിള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ചുവെന്നാണ് നിഗമനം.
അതേസമയം സൃഷ്ടി ആത്മഹത്യ ചെയ്‌തെന്ന് കുടുംബം വിശ്വസിക്കുന്നില്ല. സംഭവിച്ചത് ആസൂത്രിത കൊലപാതകമാണ്. അവള്‍ ശക്തയായിരുന്നു. അല്ലെങ്കില്‍ അവള്‍ പൈലറ്റ് ആകുമായിരുന്നില്ല. അവളുടെ സുഹൃത്ത് ആദിത്യയെ ഞങ്ങള്‍ക്കറിയാമായിരുന്നു. അവള്‍ക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും അവന് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആദിത്യക്ക് സൃഷ്ടിയോട് അസൂയയായിരുന്നെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും അമ്മാവന്‍ പറഞ്ഞു.
അതേസമയം സൃഷ്ടിയില്‍ നിന്നും ആദിത്യ പണ്ഡിറ്റ് പണം വാങ്ങിയിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. സൃഷ്ടിയുടെ ഒരുമാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചു. ദീപാവലിക്ക് ഏകദേശം 65,000 രൂപ അവന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. അവന്‍ അവളെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് ബോധ്യമായി. ബാങ്കിനോട് മുഴുവന്‍ വര്‍ഷത്തെ സ്റ്റേറ്റ്മെന്റ് ചോദിച്ചിട്ടുണ്ട്. പണം നല്‍കാന്‍ സൃഷ്ടി വിസ്സമതിച്ചതാകാം മരണത്തിന് കാരണം.
മരിക്കുന്നതിന് 15 മിനിറ്റ് മുമ്പ് അവള്‍ അമ്മയോടും അമ്മായിയോടും സന്തോഷത്തോടെ സംസാരിച്ചിരുന്നു. താന്‍ നേരിടുന്ന പീഡനങ്ങളൊന്നും സൃഷ്ടി തന്റെ വീട്ടുകാരോട് പറഞ്ഞിട്ടില്ല. ചില കാര്യങ്ങള്‍ സഹോദരിയോട് സൂചിപ്പിച്ചിരുന്നു. അവളുടെ സുഹൃത്തുക്കളെ കണ്ടപ്പോള്‍, അവരാണ് അവള്‍ എത്രത്തോളം ബുദ്ധിമുട്ട് സഹിച്ചെന്ന് പറഞ്ഞത്.
അവന്‍ അവളെ പരസ്യമായി അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. നടുറോഡില്‍ കാറില്‍ നിന്ന് ഇറക്കിവിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. സൃഷ്ടിയുടെ മരണത്തില്‍ മറ്റൊരു വനിതാ പൈലറ്റിനും പങ്കുണ്ടെന്നും അമ്മാവന്‍ ആരോപിച്ചു. നീതിക്കായി കുടുംബം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സൃഷ്ടി മാംസാഹാരം കഴിച്ചതില്‍ കാമുകന്‍ പരസ്യമായി അപമാനിച്ചിരുന്നെന്നും കുടുംബം ആരോപിച്ചിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ആദിത്യയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഡല്‍ഹിയിലെ ട്രെയിനിങ്ങിനിടെ ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. മുംബൈയിലേക്ക് താമസം മാറിയതിന് ശേഷം ആദിത്യയുടെ പെരുമാറ്റം രൂക്ഷമായെന്നാണ് സൃഷ്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഗുരുഗ്രാമില്‍ ഒരു കല്യാണച്ചടങ്ങിനിടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ വെച്ച് വരെ ഇതിന്റെ പേരില്‍ വഴക്കുണ്ടായി. അന്ന് സൃഷ്ടിയെ ആദിത്യ നടുറോഡില്‍ ഇറക്കി വിട്ട് കാറോടിച്ച് പോയി എന്നാണ് കുടുംബം പറയുന്നത്.
സൃഷ്ടിക്ക് ഡ്യൂട്ടി ഉണ്ടായിരുന്ന ഒരു ദിവസം തലേന്ന് തന്റെ കൂടെ ഒരു ചടങ്ങില്‍ പങ്കെടുക്കാത്തതിന് 12 ദിവസത്തോളം ആദിത്യ യുവതിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. വലിയ മനോവിഷമത്തിലൂടെയാണ് സൃഷ്ടി അന്ന് കടന്നു പോയതെന്ന് കുടുംബം പറയുന്നു. ആദിത്യയോടുള്ള ഇഷ്ടം കാരണം എന്ത് വന്നാലും താന്‍ സഹിക്കുമെന്നൊക്കെ ഒരു കസിനോട് സൃഷ്ടി പറഞ്ഞിരുന്നതായാണ് വിവരം. മരിക്കുന്നതിന് തലേന്നും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി കുടുംബം വ്യക്തമാക്കുന്നുണ്ട്.