- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യൂട്യൂബിൽ നോക്കി മന്ത്രവാദ പഠനം; സമ്പത്ത് കുമിഞ്ഞുകൂടുമെന്ന് വിശ്വാസിപ്പിച്ച് വിളിച്ചുവരുത്തി; യുവാവിന്റെ കഴുത്തറുത്തെടുത്ത് ക്രൂരത; തലയോട്ടി മാത്രം വേർപ്പെടുത്തി; മനംപുരട്ടി നാട്ടുകാർ; പ്രതികളെയെല്ലാം പിടികൂടി; ദുർമന്ത്രവാദത്തിന്റെ മറവിൽ നടന്ന അരുംകൊലയിൽ ഞെട്ടി ഗ്രാമം!
ഗാസിയാബാദ്: രാജ്യത്ത് ഇപ്പോൾ ദുർമന്ത്രവാദത്തിന്റെ പേരിൽ നിരവധി കൊലപാതകളാണ് നടക്കുന്നത്. അതിൽ ഏറ്റവും ഒടുവിലായി ഇപ്പോൾ ഗാസിയാബാദിൽ നടന്നൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ചർച്ചയായിരിക്കുന്നത്. ജീവിതത്തിൽ സമ്പത്ത് വന്ന് ചേരുമെന്ന വിശ്വാസത്താൽ യുവാവിനെ തലയറുത്തുകൊന്ന ശേഷം തലയോട്ടി ദുർമന്ത്രവാദത്തിനുപയോഗിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.
ഇതിൽ രണ്ടുപേർ ദുർമന്ത്രവാദം ചെയ്യുന്നവരാണെന്നും ഇവർ മന്ത്രവാദം പഠിച്ചത് യുട്യൂബ് നോക്കിയാണെന്നും ഗാസിയാബാദ് പോലീസ് പറഞ്ഞു. ആറുമാസങ്ങൾക്കുമുൻപ് നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരുടെ അറസ്റ്റിൽ വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചത്.
ഈ വർഷം ജൂൺ 22-ന് ഗാസിയാബാദ് സിറ്റിക്കടുത്തുള്ള തിലാ മോഡ് ഭാഗത്ത് തലയില്ലാത്ത നിലയിൽ ഒരു മൃതശരീരം പോലീസ് കണ്ടെത്തിയിരുന്നു. ബിഹാറിലെ മോത്തിഹാരി സ്വദേസിയായ രാജു കുമാറിന്റേതായിരുന്നു മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15-ന് ധനഞ്ജയ്, വികാസ് എന്നിവരെ പോലീസ് പിടികൂടി. രണ്ടുപേരേയും ചോദ്യം ചെയ്തപ്പോഴാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന വികാസ് എന്ന പരമാത്മയാണ് കൊലപാതകം പ്ലാൻ ചെയ്തതെന്ന് സൂചന ലഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരമാത്മയുടെ സഹായിയായ നരേന്ദ്ര, പവൻ എന്നും പങ്കജ് എന്നും പേരുള്ള രണ്ടുപേരുമായി സഹകരിച്ചിരുന്നെന്ന് കണ്ടെത്തി. ഒരു മനുഷ്യന്റെ തലയോട്ടി സംഘടിപ്പിച്ച് പൂജിച്ചാൽ 50 കോടി രൂപ വന്നുചേരുമെന്ന് പവനും പങ്കജും നരേന്ദ്രയോട് പറഞ്ഞിരുന്നു. നരേന്ദ്ര ഇക്കാര്യം പരമാത്മയോടും ധനഞ്ജയ്, വികാസ് എന്നിവരോടും പറഞ്ഞു.
ഇവർ നാലുപേരും ചേർന്നാണ് രാജു കുമാറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തലയറുത്തുമാറ്റിയ ശേഷം ശരീരം ഉപേക്ഷിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
പരമാത്മ, നരേന്ദ്ര, പവൻ, പങ്കജ് എന്നിവർ കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്. രാജുവിന്റെ തലയോട്ടി നരേന്ദ്രയാണ് പവനും പങ്കജിനും കൈമാറിയതെന്ന് ഗാസിയാബാദ് ഡി.സി.പി നിമീഷ് പാട്ടീൽ വ്യക്തമാക്കി. തങ്ങൾ യൂട്യൂബ് നോക്കിയാണ് ദുർമന്ത്രവാദം പഠിച്ചതെന്ന് പവനും പങ്കജും പോലീസിനോട് പറഞ്ഞത്.
രാജുവിന്റെ കൊലപാതകത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയെന്നറിഞ്ഞപ്പോൾ തലയോട്ടി ഡൽഹി മജിലിസ് പാർക്ക് മെട്രോ സ്റ്റേഷന് സമീപത്തെ ഓടയിൽ കളഞ്ഞുവെന്നും പ്രതികൾ വെളിപ്പെടുത്തുകയും ചെയ്തു.