ന്യൂഡല്‍ഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ സമീപം സ്‌ഫോടനം. കാറിലാണ് സ്‌ഫോടനണ്ടായത്. ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചതായും മൂന്ന് പേര്‍ക്കും പരിക്കേറ്റതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന് ആദ്യം ഒരു ഫോണ്‍ സന്ദേശം ലഭിച്ചതായി വിവരമുണ്ട്. സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. ചിലര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സമീപത്തുണ്ടായിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക്്് തീപിടിച്ചതായാണ് വിവരം.

ഡല്‍ഹി പോലീസ് സ്ഥലത്തെത്തി. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണമാണോ എന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ഇന്ന് വിവിധയിടങ്ങളില്‍ നിന്ന് ഡോക്ടര്‍മാരില്‍ നിന്ന് ഉള്‍പ്പടെ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയതിന് പിന്നാലെയാണ് സ്‌ഫോടകനമുണ്ടായിരിക്കുന്നത്.ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി കനത്ത പരിശോധനയാണ് നടക്കുന്നത്. പരിശോധനയില്‍ ഏഴുപേര്‍ അറസ്റ്റിലായതായി ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു.ജമ്മു കശ്മീര്‍ പൊലീസിന്റെയും ഹരിയാന പൊലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് ഡോക്ടര്‍മാരില്‍ നിന്ന് 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, റൈഫിള്‍, വലിയ ആയുധശേഖരം എന്നിവ പിടികൂടിയിരുന്നു.