- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരഭാഗങ്ങൾ ഒട്ടും തിരിച്ചറിയാൻ കഴിയാത്തവിധം തെരുവുനായ്ക്കൾ കടിച്ചെടുത്തു; പരിസരത്ത് അസ്ഥികൾ മാത്രം അവശേഷിച്ച് ഒരു മനുഷ്യ മൃതദേഹം; നടുക്കം മാറാതെ നാട്ടുകാർ; വൻ ദുരൂഹത
കൊല്ലം: ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ചാങ്ങയിൽക്കാവ് കെ.ഐ.പി. സബ് കനാലിന് സമീപത്തുനിന്ന് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി. രാവിലെ റബ്ബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയായ സ്ത്രീയാണ് ആദ്യം തലയോട്ടി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചതിന്റെ സൂചനകളും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. ഏകദേശം രണ്ട് മാസമായി കാണാതായ റബ്ബർ തൊഴിലാളിയുടേതാണ് മൃതദേഹാവശിഷ്ടങ്ങളെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. കനാലിനോട് ചേർന്നുള്ള മരത്തിൽ തൂങ്ങാനുപയോഗിച്ച കൈലി കെട്ടിയ കമ്പും കനാലിലേക്ക് ഒടിഞ്ഞുവീണ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ശരീരഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നതിനാൽ അസ്ഥികൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം ശിഥിലമായിരുന്നു.
ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർനടപടികൾക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. തലയോട്ടി ആദ്യം കണ്ടെത്തിയ സ്ത്രീയുടെ ഭർത്താവിനെയാണ് രണ്ട് മാസമായി കാണാതായത്. നേരത്തെ ഇയാൾ ഈ പ്രദേശത്ത് റബ്ബർ ടാപ്പിങ് ജോലി ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. കടിച്ചുകീറിയ നിലയിൽ കനാലിൽനിന്ന് കണ്ടെത്തിയ വസ്ത്രങ്ങൾ ഇയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.




