- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം: മദ്യലഹരിയില്‍ അച്ഛനെയും അമ്മയെയും കുത്തി കൊലപ്പെടുത്തി; സഹോദരിയെയും നാട്ടുകാരെയും വിവരം അറിയിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമം; ഇറച്ചിവെട്ടുകാരനായ മകന്‍ പിടിയില്‍
മദ്യലഹരിയില്‍ അച്ഛനെയും അമ്മയെയും കുത്തി കൊലപ്പെടുത്തി
ആലപ്പുഴ: ആലപ്പുഴയല്‍ ഇരട്ടക്കൊലപാതകം. മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. ആലപ്പുഴ കൊമ്മാടിയില്‍ താമസിക്കുന്ന ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകനായ ബാബുവിനെ (47) പൊലീസ് പിടികൂടി. ഇറച്ചി വെട്ടുക്കാരനാണ് പിടിയിലായ ബാബു.
മദ്യലഹരിയില്‍ അച്ഛനെയും അമ്മയെയും ബാബു കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്ന് രാത്രിയോടെയാണ് ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ദാരുണമായ കൊലപാതകം നടന്നത്. കൊലയുടെ കാരണമടക്കമുള്ള വിവരങ്ങള്‍ വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
കുടുംബവഴക്ക് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് നിലവില്‍ ലഭ്യമായ വിവരം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആഗ്‌നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പേ മരണം സംഭവിച്ചിരുന്നു. ചോരവാര്‍ന്ന് നിലത്തുകിടക്കുന്ന നിലയിലായിരുന്ന തങ്കരാജിനെ പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞത്.
ബാബു ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്റെ നിഗമനം. അമ്മയെയും അച്ഛനെയും കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മകന്‍ ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് സമീപത്തെ ബാറില്‍ നിന്നും കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതക ശേഷം സഹോദരിയെയും നാട്ടുകാരെയും വിവരമറിയിച്ചത് ബാബുവാണ്.