- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വാതിയുടെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ മറ്റൊരു ബന്ധം; ബന്ധുക്കള്‍ ഇടപെട്ട് പലതവണ പ്രശ്നം പരിഹരിച്ചിട്ടും ബന്ധം തുടര്‍ന്ന് സുമിത്ത്; ഒടുവില്‍ ഗാര്‍ഹിക പീഡനം സഹിക്കാതെ മരണം: സുമിത്തിനെ അറസ്റ്റ് ചെയ്തത് സ്വാതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍
സ്വാതിയുടെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അവിഹിത ബന്ധം
ആലപ്പുഴ: ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ മറ്റൊരു ബന്ധത്തില്‍ മനംനൊന്ത്. സ്വാതിയുടെ മരണത്തില്‍ ഭര്‍ത്താവ് ആര്യാട് സ്വദേശി സുമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഹിക പീഡനം സഹിക്കാതെയാണ് യുവതി മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണു അറസ്റ്റ്. ഒക്ടോബര്‍ ഏഴിനാണ് സുമിത്തിന്റെ ഭാര്യയും മങ്കൊമ്പ് സ്വദേശിയുമായ സ്വാതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
സുമിത്തിന്റെ മറ്റൊരു ബന്ധവും അതേ തുടര്‍ന്നുള്ള അസ്വാരസ്യങ്ങളുമാണ് മരണത്തിലേക്ക് നയിച്ചത്. സ്വാതിയും ഭര്‍ത്താവും രണ്ട് കുട്ടികളും മാത്രമായിരുന്നു വീട്ടില്‍ താമസം. രാവിലെ 7 മണിയോടെ സുമിത്ത് തന്നെയാണ് കിടപ്പുമുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ സ്വാതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിത്തിന്റെ മറ്റൊരു ബന്ധത്തിന്റെ പേരില്‍ സ്വാതിയും സുമിത്തും തമ്മില്‍ കഴിഞ്ഞ കുറെ നാളുകളായി വഴക്ക് പതിവായിരുന്നതായി സ്വാതിയുടെ ബന്ധുക്കള്‍ പറയുന്നു.
പല തവണ ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും സുമിത്ത് ബന്ധം തുടര്‍ന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. സുമിത്തിന്റെ പെരുമാറ്റത്തില്‍ സ്വാതി കടുത്ത നിരാശയിലായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. കെ എസ് ആര്‍ ടി സി ആലപ്പുഴ ഡിപ്പോയില്‍ എം പാനല്‍ ജീവനക്കാരനാണ് സുമിത്ത്. ഇയാള്‍ക്കെതിരെ സ്വാതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.