- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇന്‍സ്റ്റഗ്രാമില്‍ പതിനൊന്നായിരത്തില്‍ അധികം ഫോളോവേഴ്സുള്ള ഡാന്‍സര്‍; പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വര്‍ണാഭരണങ്ങളും തട്ടും; 27കാരന്റെ ഫോണില്‍ നിന്നും കണ്ടെടുത്തത് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍: ഒടുവില്‍ ഐടി ജീവനക്കാരിയുടെ പരാതിയില്‍ അറസ്റ്റ്
പീഡന കേസില്‍ ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി പീഡിപ്പിച്ച 27കാരനെ പോലിസ് പിടികൂടി. നിരവധി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്ത ഇന്‍സ്റ്റഗ്രാം താരമാണ് അറസ്റ്റിലായത്. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരി നല്കിയ പരാതിക്ക് പിന്നാലെ ആയിരുന്നു അറസ്റ്റ്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് മോഡലിംഗ് കൊറിയോഗ്രാഫറായ കോഴിക്കോട് സ്വദേശി ഫാഹിദിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള ഇയാള്‍ ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായി പൊലീസ് കണ്ടെത്തി. കെണിയില്‍ വീഴ്ത്തി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണും തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. ഇന്‍സ്റ്റഗ്രാമില്‍ പതിനൊന്നായിരത്തില്‍ അധികം ഫോളോവേഴ്സാണ് 27കാരനായ ഫാഹിദന് ഉള്ളത്. മോഡല്‍, ആക്ടര്‍, ഡാന്‍സര്‍, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലായിരുന്നു ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയപ്പെട്ടിരുന്നത്.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ഐടി ജീവനക്കാരിയുടെ പരാതിയിലാണ് ഇയാളെ ആദ്യം കഴക്കൂട്ടം പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നാലെ പ്രതിയുടെ ഫോണില്‍ നടത്തിയ പരിശോധനയില്‍ നിന്നും നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി പെണ്‍കുട്ടികളെ ഇയാള്‍ കെണിയില്‍ പെടുത്തിയതായി കണ്ടെത്തിയത്. പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.
ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ യുവതികളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. സൗഹൃദം വളര്‍ന്ന് പ്രണയത്തിലെത്തുന്നതോടെ വിവാഹ വാദ്ഗാനം നല്‍കിയായിരുന്നു തട്ടിപ്പ്. യുവതികളെ പല സ്ഥലങ്ങളിലായി എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. കഴക്കൂട്ടം എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്ന് ഫാഹിദിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.