- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആലപ്പുഴയിലേക്ക് പ്രതിയെ കൊണ്ടുപോകും വഴി പൊലീസിന് നേരെ കുറുവ സംഘത്തിന്റെ ആക്രമണം; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി; കുണ്ടന്നൂരില്‍വച്ച് രക്ഷപ്പെട്ടത് കയ്യില്‍ വിലങ്ങുമായി; നഗരത്തില്‍ പൊലീസ് പരിശോധന
കുറുവ സംഘാംഗം കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി
കൊച്ചി: കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു.
തമിഴ്‌നാട് സ്വദേശി സന്തോഷാണ് കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടത്. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോള്‍ കുറുവ സംഘം പൊലീസിനെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘം പൊലീസിനെ ആക്രമിക്കുന്നതിനിടെയാണ് സന്തോഷ് ഓടിപ്പോയത്. എറണാകുളം കുണ്ടന്നൂരില്‍വച്ച് പൂര്‍ണ നഗ്‌നനായാണ് സന്തോഷ് രക്ഷപ്പെട്ടത്.
ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടിയ പ്രതിയെ കൊണ്ടുവരുമ്പോഴാണ് ചാടിപ്പോയത്. സംഘത്തിലെ രണ്ടുപേരെ പൊലീസ് കീഴ്പ്പെടുത്തി. സന്തോഷിനായി വ്യാപക തിരച്ചില്‍ ആരംഭിച്ചു.
ആലപ്പുഴയിലെ മോഷണങ്ങള്‍ക്ക് പിന്നില്‍ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കായി മറ്റു ജില്ലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടക്കുന്നതിനിടെയാണ് സന്തോഷ് പിടിയിലായത്. ആലപ്പുഴയിലെ മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളില്‍ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ കുറുവ സംഘമെന്നാണ് പൊലീസ് നിഗമനം. കളര്‍കോട് സനാതനപുരം തിരുവിളക്ക് മനോഹരന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ രണ്ടു പവന്‍ നഷ്ടപ്പെട്ടിരുന്നു. അടുക്കള വാതിലിന്റെ കൊളുത്തു പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.
ഇയാള്‍ക്കായി പൊലീസ് കുണ്ടന്നൂര്‍ നഗരത്തില്‍ തെരച്ചില്‍ നടത്തി വരികയാണ്. തമിഴ്‌നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്. കൈവിലങ്ങോടെയാണ് ഇയാള്‍ ചാടിപ്പോയത്. ആലപ്പുഴയിലും എറണാംകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവര്‍ച്ചകളാണ് നടത്തിയിട്ടുള്ളത്. ആലപ്പുഴക്കാര്‍ക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും ഇയാള്‍ ചാടിപ്പോയതും.