- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശാസ്ത്രി റോഡിലെ ഹോട്ടലിൽ 202-ാം നമ്പർ മുറിയെടുത്ത കമിതാക്കൾ; പുറത്ത് കാണാതായതോടെ സംശയം തോന്നി; മുറി തുറന്നപ്പോൾ ഇരുവരും ഒരേ ഫാനിൽ തൂങ്ങിയ നിലയിൽ; നന്ദകുമാറും അസിയ തസീമും ജീവനൊടുക്കിയത് പ്രണയം വീട്ടുകാർ എതിർത്തതിൽ; ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാൽ മരിക്കുന്നുവെന്ന് കുറിപ്പ്

കോട്ടയം: ശാസ്ത്രി റോഡ് ഹോട്ടലിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ രാത്രിയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മര്യാത്തുരുത്ത് സ്വദേശി അസിയ തസീമും (19), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇവർ എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. പ്രണയം വീട്ടുകാർ എതിർത്തെന്നും, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാൽ മരിക്കുന്നു എന്നുമാണ് കുറിപ്പിൽ പറയുന്നത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് നന്ദകുമാറും ആസിയയും ഹോട്ടലിൽ മുറിയെടുത്തത്. വെള്ളിയാഴ്ച ചെക്കൗട്ട് സമയം കഴിഞ്ഞിട്ടും 202-ാം നമ്പർ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് രാത്രിയോടെ ഇവർ കോട്ടയം വെസ്റ്റ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്നപ്പോൾ ഒരേ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ.
എസ്എച്ച്ഒ എം.ജെ.അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. മുറി തുറക്കുമ്പോള്‍ ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തുക ആയിരുന്നു. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ വ്യാഴാഴ്ച ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോലിസിനൊപ്പം അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


