- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യ പിണങ്ങിപ്പോയി; വിഷമം സഹിക്കാൻ വയ്യാതെ ഭർത്താവ്; ഭാര്യ തിരിച്ചുവരാൻ നരബലി വേണമെന്ന് മന്ത്രവാദിയുടെ ഉപദേശം; ഒടുവിൽ നാല് വയസുകാരിയെ തട്ടിയെടുത്ത യുവാവിന് സംഭവിച്ചത്..!
ലുധിയാന: മന്ത്രവാദവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് സമൂഹത്തിൽ നടക്കുന്നത്. അങ്ങനെ ഒരു സംഭവം ആണ് ലുധിയാനയിൽ സംഭവിച്ചിരിക്കുന്നത്. പിണങ്ങിപ്പോയ തന്റെ ഭാര്യ തിരികെയെത്താൻ നാല് വയസുകാരിയെ ബലി നൽകണമെന്ന് മന്ത്രവാദി ഉപദേശം നൽകി. പിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലി നടത്താൻ ശ്രമിച്ച യുവാവിന് പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി.
ലുധിയാനയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് യുവാവിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. 10000രൂപ പിഴയടയ്ക്കാൻ വീഴ്ച വരുത്തിയാൽ രണ്ട് മാസം കൂടി യുവാവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2022 ഒക്ടോബറിലാണ് സംഭവം നടന്നത്. ധർമീന്ദർ സപേര എന്ന യുവാവിനെയാണ് കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ ബാലികയെ തട്ടിക്കൊണ്ട് പോയതിന് ജയിൽ ശിക്ഷ വിധിച്ചത്. ഒക്ടോബർ 14ന് സ്കൂളിൽ പോയി വന്ന നാല് വയസുകാരിയെ കാണാനില്ലെന്ന പരാതിയുമായി കാലു റാം എന്നയാൾ പോലീസിനെ സമീപിക്കുന്നത്.
സ്കൂളിൽ നിന്ന് മടങ്ങി എത്തിയ നാല് വയസുകാരി വീടിന് പുറത്ത് കളിക്കാൻ പോയതോടെ കാണാനില്ലെന്നായിരുന്നു പരാതി ഉയർന്നത്. വീടിന് സമീപത്ത് ഒരാൾ നടക്കുന്നതായി കണ്ടിരുന്ന ഒരാളെ സംഭവത്തിൽ സംശയിക്കുന്നതായും കാലു റാം പരാതിയിൽ വിശദമാക്കുകയും ചെയ്തിരുന്നു.
ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസ് ധർമീന്ദർ സപേരയെ പിടികൂടിയത്. വീടിന് സമീപത്ത് നരബലി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായ വിവരം ലഭിച്ചതിനേ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. യുവാവിന്റെ പെരുമാറ്റ ദൂഷ്യം മൂലം ഭാര്യ പിണങ്ങി സഹോദരന്റെ വീട്ടിൽ പോയി താമസിക്കാൻ തുടങ്ങിയതിന് പിന്നാലെ പ്രശ്ന പരിഹാരത്തിനായി സമീപിച്ച മന്ത്രവാദിയാണ് നരബലിക്ക് നിർദ്ദേശം നൽകിയത് എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
ഇതിന് പിന്നാലെ താമസിച്ചിരുന്ന മേഖലയിൽ നിരന്തര നിരീക്ഷണം നടത്തി ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. ബലി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു ഇയാൾ അറസ്റ്റിലായത്.