- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകി ഭര്‍ത്താവിനൊപ്പം എത്തി ബഹളം വെച്ചു; മനോവിഷമത്തില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തു യുവാവ്; ആത്മഹത്യാ പ്രേരണാകുറ്റത്തില്‍ യുവതിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍
കാമുകിയും ഭർത്താവും സഹോദരനും അറസ്റ്റിൽ
തൃശൂര്‍: ഇരിങ്ങാലക്കുട തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് മൂന്ന് പേര് അറസ്റ്റിലായത്. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില (31), ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ ജീവന് (31), വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടില്‍ അനൂപ് (38)എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് യുവതി ഉള്‍പ്പടെ 3 പേര് അറസ്റ്റിലായത്.
യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. 2025 ജനുവരി 22നാണ് യുവാവ് ആത്മഹത്യചെയ്തത്. യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭര്‍ത്താവായ ജീവന്, അഖിലയുടെ സഹോദരന് അനൂപ് എന്നിവര്‍ ജനുവരി 22 ന് രാത്രി 08.45 മണിയോടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടില്‍ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇത് കൂടാതെ ഫോണ്‍ ബലമായി പിടിച്ച് വാങ്ങി കൊണ്ട് പോവുകയും വിവാഹം മുടക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന് അന്വേഷണത്തില്‍ കണ്ടെത്തിയിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജന്.എം.എസ്, സബ് ഇന്‍സ്പെക്ടര്‍മാരായ ദിനേശ് കുമാര്‍.പി.ആര്, ക്ലീറ്റസ്. സി.എം, സതീശന്, എ.എസ്.ഐ. മെഹറുന്നീസ,സി.പി.ഒ മാരായ അര്ജുന്, തെസ്നി ജോസ്, വിനീത്, കിഷോര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.