- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീഡിയോ വൈറലാകാൻ വേണ്ടി പൊതുനിരത്തിൽ ഷോ ഓഫ്..; അതിസാഹസികമായി 'ഫുട്പാത്തി'ലൂടെ കുതിച്ചുപാഞ്ഞ് 'ഥാർ'; മിന്നൽ പോലെയെന്ന് കണ്ടുനിന്നവർ; ദൃശ്യങ്ങൾ വൈറൽ; കടുത്ത നടപടി; ഥാറിനേയും ഡ്രൈവറേയും കൈയ്യോടെ പൊക്കി പോലീസ്; തുനിഞ്ഞിറങ്ങിയ യുവാവിന് നടന്നത്!
ഇന്ദിരാപുരം: ഇൻസ്റ്റയിൽ വൈറലാകാൻ വേണ്ടി ഇപ്പോൾ പലതരം സാഹസികതകളാണ് യുവാക്കൾ നടത്തുന്നത്. ബൈക്ക് സ്റ്റണ്ട് ചെയ്യുന്നതും കാർ സ്റ്റണ്ട് ചെയ്യുന്നതുമെല്ലാം ഇപ്പോൾ സ്ഥിരമാണ്. ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ വൈറലാകാൻ തുനിഞ്ഞ യുവകൾക്ക് കിട്ടിയ പണിയാണ് വൈറലായിരിക്കുന്നത്. വൈറൽ റീലിനായി ഫുട്പാത്തിലൂടെ ചീറിപ്പായിച്ച ആഡംബര വാഹനം പിടിച്ചെടുത്ത് പോലീസ്. വൈറൽ വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ രീതിയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
വീഡിയോ പോലീസ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് നടപടിയെത്തുന്നത്. ഗാസിയാബാദ് ഡിസിപിയാണ് താറിനെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു.
ഉത്തർപ്രദേശിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിലാണ് താർ ജീപ്പ് ഉടമസ്ഥർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വാഹനം ഓടിച്ച യുവാവിനെ മോട്ടോർ വെഹിക്കിൾ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തതായും പോലീസ് വിശദമാക്കി. ഇത്തരം സംഭവങ്ങൾ തുടർന്നുണ്ടാകാതിരിക്കാൻ കർശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വിശദമാക്കി.
ഒരാൾ ഫൂട്‍പാത്തിലൂടെ താർ ഓടിച്ചു പോകുന്ന കാഴ്ച വാഹനത്തിന് പിന്നിലായി മറ്റൊരു വാഹനത്തിലുണ്ടായിരുന്നയാളാണ് വീഡിയോ പകർത്തിയത്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.