- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
13 സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; പ്രതിയെ പിടികൂടിയത് സംഭവം നടന്ന് 75 മണിക്കൂറിന് ശേഷം; പീഡനത്തിന് ശേഷം ബന്ധുവീട്ടില്‍ എത്തിയ ഇയാളെ പോലീസ് പിന്തുടര്ന്നു; കരിമ്പിന് കാട്ടില്‍ ഒളിച്ച പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് അയാള്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടിന്റെ മണം പിടിച്ച് നായ; ബലാത്സംഗത്തിന് പിടിയിലായത് കൊടും കുറ്റവാളി എന്ന് പോലീസ്
പുണെ: പുണെയിലെ സ്വര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ 26കാരിയെ ബലാത്സംഗം ചെയ്ത കേസില അറസ്റ്റിലായ പ്രതി ദത്താത്രേയ ഗഡേ കൊടും കുറ്റവാളി. കവര്‍ച്ചയ്ക്കും അതിക്രമത്തിനും ഇരയാക്കുന്നതിന് പ്രായമായ സ്ത്രീകളെ തിരഞ്ഞെടുക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ്. 020-ല്‍ ഇയാള്‍ കവര്‍ച്ചാക്കേസില്‍ ശിക്ഷയനുഭവിച്ചിരുന്നു. ഇയാള്‍ക്കെതിരെയുള്ള മറ്റുകേസുകളില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. മോഷണം, പിടിച്ചുപറി, പണാപഹരണം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. അതിനിടെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പീഡന കേസും.
2019ല്‍ ഇയാള്‍ ഒരു വണ്ടി വാങ്ങിയിരുന്നു. വായ്പ്പക്കാണ് വണ്ടി വാങ്ങിയത്. തുടര്‍ന്ന് ഇയാള്‍ വണ്ടി അനധികൃത ടാക്‌സിയായി ഉപയോഗിച്ചിരുന്നു. ഈ ടാക്‌സിയില്‍ യാത്ര ചെയ്യതാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നത്. ഇയാളുടെ ടാക്‌സിയില്‍ കയറുന്ന സ്ത്രീകളെ വിജനമായി സ്ഥലത്ത് കൊണ്ടുപോയി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയും തുടര്‍ന്ന് അക്രമിക്കുകയും പിന്നീട് ഇവരെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് പോകുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി പരിചയപ്പെട്ടത് പോലീസ് ഉദ്യേഗസ്ഥന്‍ എന്ന ഭാവിച്ചാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവം നടന്നതിന് ശേഷം ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. 13 സംഘമായി തിരിഞ്ഞായിരുന്നു ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍. ഡ്രോണ്‍ സൗകര്യം ഉപയോഗിച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒരു ബന്ധുവീട്ടില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ബന്ധുവീട്ടുകാര്‍ പോലീസില്‍ വിളിച്ച് വിവരം പറയുകയായിരുന്നു.
പോലീസ് എത്തുന്നുണ്ടെന്ന് അറിഞ്ഞ ഇയാള്‍ പക്ഷേ അടുത്തുള്ള കരിമ്പില്‍ തോട്ടത്തില്‍ ഒളിച്ചു. എന്നാല്‍ സംഭവ ദിവസ്സം ഇയാള്‍ ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തിയത് പോലീസ് നായക്ക് പ്രതി സഞ്ചരിച്ച വഴി കണ്ടെത്താന്‍ സഹായകമായി. നാട്ടുകാരാണ് ഒടുവില്‍ ഇയാളെ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ഷിരൂര്‍, ഷികാര്‍പൂര്‍ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ആറോളം കേസുകള്‍ നിലവിലുണ്ട്. എങ്കിലും ഇയാള്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രദേശത്തെ രാഷ്ട്രീയ നേതാവിനുവേണ്ടി പ്രചാരണരംഗത്ത് സജീവമായിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാനായി സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ബസ് ഡിപ്പോകളില്‍ സുരക്ഷ പരിശോധന നടത്താന്‍ ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക്ക് ഉത്തരവിട്ടുണ്ട്. ട്രാന്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത അനധികൃത വാഹനങ്ങളും ബസുകളും ഏപ്രില്‍ 15-ന് മുമ്പ് ഡിപ്പോകളില്‍ നിന്ന് മാറ്റാനും ഉത്തരവുണ്ട്. സ്ത്രീ യാത്രക്കാര്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ബസ് സ്റ്റാന്റുകളില്‍ വനിതാ ജീവനക്കാരെ നിയമിക്കാനും നിര്‍ദ്ദേശമുണ്ട്.