- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തി തുറന്ന് മോഷണം; 54 സ്വർണ്ണ പൊട്ടുകൾ, ഒന്നര പവൻ മാല, 10 താലി ഉൾപ്പെടെ കവർച്ച പോയി; മണിക്കൂറുകൾക്കുളളിൽ പ്രതികളെ പിടികൂടി പോലീസ്; സംഭവം തിരുവനന്തപുരം കാട്ടാക്കടയിൽ
തിരുവനന്തപുരം: കാട്ടാക്കട പുളിങ്കോട് മുടിപ്പുര ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിയെയും സഹായിയെയും മണിക്കൂറുകൾക്കുളളിൽ പിടികൂടി പോലീസ്. ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയും കവർച്ച മുതൽ പണയം വയ്ക്കാൻ സഹായം നൽകിയ കൂട്ടാളിയെയുമാണ് പോലീസ് പിടികൂടിയത്.
പാലോട്ടുവിള കൊമ്പേറ്റി വാറുവിളാകത്ത് വീട്ടിൽ നിന്നും വെള്ളറട വാടകക്ക് താമസിക്കുന്ന രാമചന്ദ്രൻ (67) യും ഇയാള് മോഷ്ടിച്ച സ്വർണ്ണം വിൽക്കാനും പണയം വയ്ക്കാനും സഹായിച്ച പേരേക്കോണം ചെട്ടിക്കുന്ന് റോഡരിക്കത്തു വീട്ടിൽ ജോണി (51) യുമാൻ പിടിയിലായത്. കാട്ടാക്കട ഡി വൈ എസ് പി യുടെ ഷാഡോ സംഘം ആണ് വെള്ളറടയിൽ നിന്നും ഇരുവരേയും പിടികൂടിയത്.
ബുദനാഴ്ച്ച രാവിലെയാണ് സംഭവമുണ്ടായത്. കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ പൂവച്ചൽ പുളിങ്കോട് മുടിപ്പുര ക്ഷേത്രത്തിലായിരുന്നു കവർച്ച. 54 സ്വർണ്ണ പൊട്ടുകൾ, ഒന്നര പവൻ മാല, 10 താലി, നേർച്ച ഉരുപ്പടികൾ കിഴി പണം ഉൾപ്പെടെയാണ് ഓഫീസ് മുറി കുത്തി തുറന്ന് കവർന്നത്. രാവിലെ ക്ഷേത്ര പരിസരം ശുചീകരിക്കാൻ എത്തിയ സ്ത്രീ ഓഫീസ് മുറി തുറന്നു കിടക്കുന്നത് കാണാനിടയായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഓഫീസ് മുറി തുറന്നു കിടക്കുന്നത് കണ്ട സ്ത്രീ ഭരണ സമിതിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഭരണസമിതി അംഗങ്ങൾ പോലീസിൽ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ തന്നെ പിടികൂടിയ പ്രതിയെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.ചോദ്യം ചെയ്യലിൽ പോലീസിന് സഹായിയായ ജോണിനെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു.
തുടർന്ന് രാത്രിയോടെ സഹായിയായ ജോണിനെയും പോലിസ് പിടികൂടി. ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. സമീപത്തെ ഒരു വീട്ടിലും സംഭവ ദിവസം മോഷണം നടത്താനുള്ള ശ്രമം പ്രതി നടത്തിയിട്ടുണ്ട്. ഇവിടെ വീടിന്റെ സിറ്റൗട്ടിൽ എത്തി കള്ളൻ തിരികെ പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാൽ പ്രതി ഇത് സമ്മതിച്ചിട്ടില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കും.