- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദളിത് വിദ്യാര്‍ഥിനിക്ക് പീഡനം: അറസ്റ്റ് 52 ആയി; ഇനി പിടിയിലാകാനുള്ളത് ഏഴു പേര്‍; വിദേശത്തുളളവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും; കേസുകള്‍ 30
ദളിത് വിദ്യാര്‍ഥിനിക്ക് പീഡനം: അറസ്റ്റ് 52 ആയി
പത്തനംതിട്ട: വിദ്യാര്‍ത്ഥിനി നിരന്തര ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ ഉടനടി പിടികൂടി. സുമിത് (25) ആണ് അറസ്റ്റിലായത്. ഇതോടെ ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 17 ആയി. നാല് സ്റ്റേഷനുകളിലായിആകെ 30 കേസുകളാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ എടുത്ത മൂന്ന് കേസുകളിലെ ഓരോ പ്രതികളെകൂടി വ്യാപകമാക്കിയ അന്വേഷണത്തില്‍ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ആര്‍. രഞ്ജിത്ത് (23), അതുല്‍ ലാല്‍ (19), പി. പ്രവീണ്‍ (20) എന്നിവരാണ് ഇന്ന് പിടിയിലായവര്‍. ആകെ 25 പ്രതികളില്‍ 19 പേര്‍ ഇതുവരെ ഇലവുംതിട്ട പോലീസിന്റെ പിടിയിലായി, ഒരു പ്രതി പത്തനംതിട്ട പോലീസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജയിലിലാണ്. ഇലവുംതിട്ട പോലീസ് ഇനി അറസ്റ്റ് ചെയ്യാനുള്ളത് അഞ്ചു പ്രതികളെയാണ്.
മലയാലപ്പുഴ സ്റ്റേഷനിലെ കേസിലെ പ്രതി അഭിജിത്തി(26)നെചെന്നൈയില്‍ നിന്ന് പിടികൂടി. ചെന്നൈ അണ്ണാ നഗറില്‍ നിന്നാണ് ഇയാളെ പോലീസ് സംഘം കുടുക്കിയത്. രണ്ടുദിവസമായി ഇവിടെയും പരിസരങ്ങളിലുമായി രഹസ്യമായ നീക്കത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. ഇതോടെ ആകെ അറസ്റ്റ് 52 ആയി.
പത്തനംതിട്ട സ്റ്റേഷനിലെടുത്ത 11 കേസുകളില്‍ രണ്ടെണ്ണത്തിലൊഴികെ എല്ലാ കേസിലെയും പ്രതികള്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പന്തളം ഒന്ന്, മലയാലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് മറ്റ് കേസുകളുടെ എണ്ണം. ഇനി പിടികൂടാനുള്ളത് ഏഴു പ്രതികെളയാണ്. ഇവരെ മുഴുവന്‍ തിരിച്ചറിഞ്ഞതായും സമയബന്ധിതമായും ഊര്‍ജിതമായും നടക്കുന്ന അന്വേഷണത്തില്‍ ഉടനടി പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്