- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാത്രികാലങ്ങളിൽ മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കും; വീടുകളുടെ വാതിൽ കുത്തിപൊളിച്ച് കവർച്ച; കുബേരനായി ജീവിക്കാൻ ഇഷ്ട്ടം; പിടികൊടുക്കാതെ തൊരപ്പൻ; നാട്ടുകാർക്കും സ്ഥിരം തലവേദന; ഒടുവിൽ ആർഭാട ജീവിതം നയിക്കുന്നതിനിടെ കള്ളൻ പിടിയിൽ
ആലപ്പുഴ: രാത്രിസമയങ്ങളിൽ ബാറ്റ്മാൻ ആയി ഇറങ്ങും ശേഷം മോഷണം നടത്തി കുബേരനായി ജീവിക്കുന്ന വ്യത്യസ്തനായ കള്ളൻ പിടിയിൽ. ആളില്ലാത്ത വീടുകൾ നോക്കിവച്ച് വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്ന ഭരണിക്കാവ് ഓലകെട്ടിയമ്പലം അരുൺ നിവാസിൽ അരുൺ സോമൻ (36) പിടിയിലായി.
വിവിധ ജില്ലകളിലായി നിരവധി വീടുകളുടെ വാതിൽ തകർത്ത് പ്രതി മോഷണം നടത്തിയിട്ടുണ്ട്. മാവേലിക്കര മേഖലയിൽ മാത്രം പല്ലാരിമംഗലം, വാത്തികുളം, ഓലകെട്ടിയമ്പലം, പോനകം, ഉമ്പർനാട് പ്രദേശങ്ങളിലാണ് പ്രതി മോഷണം നടത്തുന്നത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന ശേഷമായിരുന്നു മോഷണം.
അസമയങ്ങളിൽ മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പതിച്ച് വീടുകളിലെത്തി സി.സി.ടി.വി. ക്യാമറകൾ തകർത്ത ശേഷം സി.സി.ടി.വിയുടെ ഡി.വി.ആർ എടുത്തു കൊണ്ടുപോകുന്നത് പ്രതിയുടെ മോഷണരീതി ആയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കുറത്തികാട് വാത്തികുളം സ്വദേശിയുടെ വീട് കുത്തിത്തുറന്ന് സ്വർണവള, ലാപ്ടോപ്, വാച്ചുകൾ തുടങ്ങിയവയും ഇതേ സ്ഥലത്ത് നിന്ന് രണ്ട് വീടുകളിലെ സി.സി.ടി.വി ക്യാമറ, ഡി.വി.ആർ, മറ്റു സാധനങ്ങൾ എന്നിവ മോഷ്ടിച്ച കേസുകളും നിലവിൽ ഉണ്ട്. മോഷണത്തിന് ശേഷം ഇയാൾ പത്തനംതിട്ടയിലെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു.
കവർച്ച നടത്തിയതിന് ശേഷം ആർഭാട ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി. വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എറണാകുളം നോർത്ത്, കീഴ്വായ്പൂര്, കായംകുളം, മാവേലിക്കര, കുറത്തികാട്, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ പത്തോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ കുറത്തികാട് ഇൻസ്പെക്ടർ പി. കെ. മോഹിത്, എ.എസ്.ഐമാരായ രാജേഷ് ആർ. നായർ, രജീന്ദ്രദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, എന്നിവരുടെ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.