തൃശൂര്‍: തൃശൂര്‍ മുത്രത്തിക്കരയില്‍ അച്ഛനെ വെട്ടിയശേഷം മകന്‍ ആത്മഹത്യാഭീഷണി മുഴക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത. പ്രതി വിഷുവിന്റെ സോഷ്യല്‍ മീഡിയയില്‍ അടക്കം നിഗുഢത നിറയുന്നവയാണ്. ഇയാള്‍ വീട്ടില്‍ മന്ത്രവാദം ചെയ്യുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇയാള്‍ മന്ത്രവാദ സൂചനയുള്ള നിരവധി വീഡിയോകളും ചെയ്തിട്ടുണ്ട്. തന്ത്രിക് ഹീലിംഗ്, കോസ്മിക് ഹീലിംഗ് പ്രാക്ടീസ് ചെയ്യുന്ന ആളും മന്ത്രവാദുയുമാണെന്നാണ ഇയാള്‍ തന്റെ വേദരുദ്രന്‍ എന്ന ഇന്‍സ്റ്റാ പേജില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

പുറം തിരിഞ്ഞുനിന്ന് കൈയ്യില്‍ ത്രിശൂലം പിടിച്ചുള്ള റീല്‍ അടക്കം പങ്കുവെച്ചിട്ടുണ്ട്. പിന്നെ രാവണ എഫക്ടിലെ വിഡിയോസും കൃഷ്ണനെ പോലെ ഒരുങ്ങിയുള്ള റീലുകളും വിഷ്ണു പങ്ക് വെച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിന് പുറമേ ഫേസ്ബുക്കിലും വേദരുദ്രന്‍ എന്ന പേരില്‍ അക്കൗണ്ടുള്ള വിഷ്ണു ആയോധന കലകളുടെയടക്കം ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുടെ പ്രതിയുടെ മന്ത്രവാദ ബന്ധങ്ങളും സോഷ്യല്‍ മീഡിയാ ഇടപെടലുകളും പോലീസ് പരിശോധിക്കും.


മുത്രത്തിക്കര സ്വദേശി ശിവ (70)നാണ് മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ വീടിന്റെ രണ്ടാം നിലയിൽ അതിക്രമിച്ചു കയറിയ വിഷ്ണു, പോലീസിനെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയ ശേഷം ഏറെ നേരത്തെ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് പോലീസ് കസ്റ്റഡിയിലായത്.


വീടിന്റെ മുറിയിൽ ദുരൂഹമായ രീതിയിൽ ആഭിചാരക്രിയകൾ നടത്തിയതിന്റെ തെളിവുകൾ പോലീസ് കണ്ടെടുത്തു. മുടി കത്തിച്ച നിലയിലും കോഴിത്തല കണ്ടെത്തിയതും ഇതിന് സ്ഥിരീകരണം നൽകുന്നു. കഴിഞ്ഞ 45 ദിവസമായി വിഷ്ണു വീട്ടിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു. മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷമാണ് ആഭിചാരക്രിയകൾ ആരംഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.


പോലീസ് പറയുന്നത് പ്രകാരം, കഴിഞ്ഞ 45 ദിവസമായി വിഷ്ണു വീട്ടിൽ തന്നെയായിരുന്നു. മാതാപിതാക്കളെ ഇറക്കിവിട്ട ശേഷം വീട് അടച്ചിട്ട് ആഭിചാരക്രിയകൾ നടത്തിയതായാണ് വിവരം. മുടി കത്തിച്ചതായും കോഴിത്തല വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ ശിവന് വീട് അനുവദിച്ചിരുന്നു. അതിന്റെ രേഖകൾ എടുക്കാൻ എത്തിയപ്പോഴാണ് വിഷ്ണു പിതാവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.


നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. അപ്പോഴാണ് വീടിന്റെ രണ്ടാം നിലയിൽ കയറി വിഷ്ണു ആത്മഹത്യാഭീഷണി മുഴക്കുന്നത് കണ്ടത്. പോലീസ്, ഫയർഫോഴ്സ് എന്നിവർ മണിക്കൂറുകളോളം സംസാരിച്ച് വിഷ്ണുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, പോലീസിനും നാട്ടുകാർക്കും നേരെ വിഷ്ണു കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ജനൽ പൊളിച്ചു അകത്ത് കടന്ന പോലീസുകാർക്ക് നേരെ വിഷ്ണു മുളകുപൊടിയെറിഞ്ഞു. ഇതിനുശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് താഴെയിറക്കിയത്.


കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകളിൽ പ്രാവീണ്യമുള്ളയാളാണ് വിഷ്ണു എന്ന് പോലീസ് പറയുന്നു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും 'വേദരുദ്രൻ' എന്ന പേരിൽ ഇയാൾക്ക് അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിൽ ആയോധനകലകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും റീൽസ് വീഡിയോകളും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്. തൃശൂലം പിടിച്ചുനിൽക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ മാനസികനിലയെക്കുറിച്ചും ഇയാൾക്ക് ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. വിഷ്ണുവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു വരികയാണ്.