- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാത്രിയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടുണര്‍ന്ന പാര്‍വ്വതി കണ്ടത് ഒരാള്‍ കുട്ടിയുടെ അരഞ്ഞാണം അറുത്തെടുക്കുന്നത്; ബഹളം വെച്ചതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; വെഞ്ഞാറമൂട്ടില്‍ ഗര്‍ഭിണിയെ ഭീഷണിപ്പെടുത്തി രണ്ട് പവന് സ്വര്‍ണം കവര്‍ന്നു മോഷ്ടാവ്
വെഞ്ഞാറമൂട്ടില്‍ ഗര്‍ഭിണിയെ ഭീഷണിപ്പെടുത്തി രണ്ട് പവന് സ്വര്‍ണം കവര്‍ന്നു മോഷ്ടാവ്
വെഞ്ഞാറമൂട്: രാത്രി വീടുകയറിയ മോഷ്ടാവ് ഗര്‍ഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു. കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയില്‍നിന്ന് രണ്ടരപ്പവന്‍ സ്വര്‍ണാഭരണം മോഷ്ടാവ് തട്ടിയെടുത്തത്. വെഞ്ഞാറമൂടാണ് സംഭവം.
ചെമ്പൂര് പരമേശ്വരം ശിവപാര്‍വതിയില്‍ പാര്‍വതിയുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം പുലര്‍ച്ച രണ്ടിനാണ് സംഭവം. പാര്‍വതിയും കുഞ്ഞും മാതാവും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രിയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പാര്‍വതി ഉണരുമ്പോള്‍ ഒരാള്‍ കുട്ടിയുടെ അരഞ്ഞാണം അറുത്തെടുക്കാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്.
യുവതി ബഹളം വെച്ചതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ മോഷ്ടാവ് പാര്‍വതി ധരിച്ചിരുന്ന രണ്ട് പവന്റെ മാല ഊരി വാങ്ങുകയായിരുന്നു. കൂടാതെ അലമാരയില്‍ ഉണ്ടായിരുന്ന നാല് ഗ്രാം സ്വര്‍ണവും കവര്‍ന്നു. വീണ്ടും ഇയാള്‍ സ്വര്‍ണത്തിനായി പരതിയെങ്കിലും കിട്ടിയില്ല.
ശരീരമാകെ മുണ്ടുകൊണ്ടുമൂടിയ തടിച്ച ഒരാളായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. മാലയിലെ താലി മോഷ്ടാവ് തിരികെ നല്‍കി. പിന്നീട് ഇയാള്‍ വീടിന്റെ പിന്‍വാതിലിലൂടെ പുറത്തുപോയതോടെ പാര്‍വതി സമീപവാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി.
പരിശോധനയില്‍ വാതിലുകള്‍ക്ക് കേടുപാടില്ല. വീടിന്റെ വാതില്‍ തുറന്നുകിടന്ന ഏതോ സമയത്ത് മോഷ്ടാവ് വീട്ടിനുള്ളില്‍ കയറി മറഞ്ഞിരുന്നതാവാമെന്നാണ് സംശയിക്കുന്നത്. വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ ഭര്‍ത്താവ് ആര്‍മിയിലാണ്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ പരിശോധന നടത്തി.