- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആദ്യം സൗഹൃദം സ്ഥാപിച്ചെടുത്തു; ബിസിനസ്സിൽ ഉണ്ടായ നഷ്ടം മാറ്റിത്തരാമെന്ന് വാഗ്ദാനം; പിന്നാലെ ഫ്രണ്ട്ഷിപ്പ് മറവിൽ മുതലെടുപ്പ്; ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യുവതിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; രേഷ്മയുടെ ചതികുഴിയിൽപ്പെട്ട കൂട്ടുകാരിക്ക് ഇനിയും നഷ്ടങ്ങൾ മാത്രം!
കൊച്ചി: സമൂഹത്തിൽ ഇപ്പോൾ തട്ടിപ്പുകേസുകൾ വർധിച്ചുവരുകയാണ്.ആളുകളുടെ വിശ്വാസിനിയമായ വാഗ്ദാനങ്ങളിൽ ചിലർ കുടുങ്ങി പോകുന്നു. ദിനംപ്രതി കേസുകളുടെ എണ്ണം വർധിക്കുന്നതും ആശങ്കയിലാക്കുന്നു. ഇപ്പോൾ അങ്ങനെയൊരു സംഭവമാണ് കൊച്ചിയിലും നടന്നിരിക്കുന്നത്. ആദ്യം ചങ്ങാത്തം സ്ഥാപിച്ചതിന് ശേഷം യുവതിക്ക് ആവശ്യമില്ലാത്ത വാഗ്ദാനം നൽകി ചതിയിൽ കുടുക്കുകയായിരുന്നു.
തട്ടിപ്പിലൂടെ പരാതിക്കാരിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ബിസിനസ്സിൽ ഉണ്ടായ നഷ്ടം മാറ്റിത്തരാമെന്ന് പറഞ്ഞാണ് ആദ്യം പരാതിക്കാരിയുമായി പ്രതി അടുപ്പം സ്ഥാപിച്ചത്. പിന്നാലെ ഒരു ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ കുടുക്കിയത്.
കാർഷിക വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു 17 ലക്ഷം രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. 46കാരിയായ എളമക്കര സ്വാമിപടി സ്വദേശിനി രേഷ്മ കെ. നായരാണ് പിടിയിലായത്. 2017 മുതൽ തന്നെ രേഷ്മ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇത് മുതലെടുത്ത് ബിസിനസ്സിൽ ഉണ്ടായ നഷ്ടം നികത്താൻ അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ലോൺ തരപ്പെടുത്താനുള്ള ചെലവിലേക്കായി 2020 മുതൽ 17 ലക്ഷം രൂപയോളം യവതിയിൽ നിന്ന് വാങ്ങിയെടുത്ത ശേഷം ലോൺ തരപ്പെടുത്തി നൽകിയില്ല. പലവട്ടം ചോദിച്ചിട്ടും പണം തിരിച്ചു നൽകാതെയും പ്രതി പരാതിക്കാരിയെ വഞ്ചിക്കുകയും ചെയ്തു. കളമശ്ശേരി സബ് ഇൻസ്പെക്ടർ എൽദോയുടെ നേതൃത്വത്തിൽ സിപിഒ മാഹിൻ അബൂബക്കർ ,ഷിബു, ഡബ്ല്യ്യൂ സിപിഒ ഷബ്‌ന എന്നിവർ അടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.