- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍ഫോപാര്‍ക്കിലെ കമ്പനിയെ കബളിപ്പിച്ച് 1.05 കോടി രൂപ തട്ടിയെടുത്ത കേസ്; ബംഗാളിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക പിടിയില്‍: അറസ്റ്റ് ചെയ്തത് ഇന്‍ഫോപാര്‍ക്ക് പൊലീസ് ബംഗാളിലെത്തി വീടുവളഞ്ഞ്
1.05 കോടി തട്ടിയ കേസ്: ബംഗാളിലെ അധ്യാപിക പിടിയിൽ
കാക്കനാട്: ഇന്‍ഫോപാര്‍ക്കിലെ കമ്പനിയെ കബളിപ്പിച്ച് 1.05 കോടി രൂപ തട്ടിയെടുത്ത കേസില്‍ ബംഗാള്‍ സ്വദേശിയായ അധ്യാപിക അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് പൊലീസ് ബംഗാളിലെത്തി വീടുവളഞ്ഞാണു പ്രതിയെ പിടികൂടിയത്. ബംഗാളിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക സുതപ മിശ്ര ചാറ്റര്‍ജി (54) ആണ് പിടിയിലായത്. ബോളിവുഡിലെ പ്രശസ്ത ഗായകനെന്നു പരിചയപ്പെടുത്തി സമൂഹമാധ്യമം വഴി സുതപ മിശ്രയുമായി അടുപ്പമുണ്ടാക്കിയ ആളാണ് തട്ടിപ്പുസംഘത്തിന്റെ തലവനെന്നു സംശയിക്കുന്നു. ബംഗാളിലെ ജല്ഡ ഗ്രാമത്തിലെ ഗവ. ഇംഗ്ലിഷ് മീഡിയം ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപികയാണ് സുതപ.
Next Story