- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിക്കവേ അമ്പലക്കുളത്തിൽ മുറുക്കി തുപ്പിയതിനെ ചൊല്ലി തർക്കം; യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പിടിയിലായത് 54കാരൻ; സംഭവം ആലപ്പുഴയിൽ
ഹരിപ്പാട്: ആലപ്പുഴയിൽ മുറുക്കി തുപ്പിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി പൊലീസ്. പന്തളം സ്വദേശി സജീവിനാണ് (54) ഗുരുതരമായി പരിക്കേറ്റത്. ഇയാൾ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതിയായ ദിൽകുമാർ (52) എന്നയാളെ വെട്ടുവേനിയിൽ നിന്നാണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്തുള്ള പെരുങ്കുളം റോഡരികിലാണ് സംഭവം നടന്നത്. ചോരയൊലിച്ച് അവശനിലയിൽ സജീവിനെ വഴിയാത്രക്കാർ കണ്ടതോടെ പൊലീസിൽ വിവരമറിയിച്ചക്കുകയായിരുന്നു. എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, ചെരുപ്പ് കുത്തുന്ന ജോലി ചെയ്യുന്ന സജീവ് പലരോടും വഴക്കുണ്ടാക്കുന്ന വ്യക്തിയാണെന്ന് കണ്ടെത്തി.
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ മൊഴികളും പരിശോധിച്ചതിൽ, അമ്പലക്കുളത്തിൽ കുളിക്കുന്നതിനിടെ മുറുക്കി തുപ്പിയതുമായി ബന്ധപ്പെട്ട് ദിൽകുമാറുമായി വാക്കേറ്റമുണ്ടായെന്നും ഇതിനിടെയാണ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചതെന്നും വ്യക്തമായി. ഹരിപ്പാട് സ്റ്റേഷനിലെ എസ്ഐമാരായ ആദർശ്, സുജിത്, എഎസ്ഐ. ശിഹാബ്, എസ് സിപിഒ മാരായ ശ്രീജിത്ത്, അരുൺ, സിപിഒമാരായ നിഷാദ്, സജാദ്, വൈശാഖ്, ബെൽരാജ്, അമൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.