- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുനായ കുറുകെ ചാടി; ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു 60കാരൻ മരിച്ചു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ റിസോർട്ട് മാനേജർ മരിച്ചു. കോട്ടുകാൽ പുന്നവിളയിൽ താമസിക്കുന്ന എ. ജോസ് (60) ആണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ മാസം 27ന് ഉച്ചയോടെയാണ് സംഭവം. ജോസ് തന്റെ ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ പുന്നവിള ഭാഗത്തുവെച്ച് നായ പെട്ടെന്ന് കുറുകെ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ജോസിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പുളിങ്കുടിയിലെ ഒരു സ്വകാര്യ റിസോർട്ടിലെ മാനേജരായിരുന്നു മരിച്ച ജോസ്.
സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. സമീപത്തെ സ്കൂളിന് സമീപം കൂട്ടംകൂടി നിൽക്കുന്ന തെരുവുനായ്ക്കൾ വിദ്യാർത്ഥികൾക്കും ഭീഷണിയാണെന്ന് അവർ ചൂണ്ടിക്കാട്ടി. മുൻപും സമാനമായ അപകടങ്ങൾ ഈ പ്രദേശത്ത് സംഭവിച്ചിട്ടുണ്ട്.ഇന്ന് വൈകുന്നേരം അടിമലത്തുറ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. ഭാര്യ: മരിയ. മക്കൾ: റിനി, റിതു.