- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗര്‍ഭിണിയായി; നടന്നത് ലൈംഗികാതിക്രമമെന്ന് കണ്ടെത്തൽ, ബന്ധുവിനെതിരെ കേസെടുക്കാൻ ഒരുങ്ങി പോലീസ്
കോട്ടയം: കോട്ടയം പാമ്പാടിയില്‍ പതിനാലുവയസുകാരി പൂര്‍ണ്ണ ഗര്‍ഭിണിയായി. കടുത്ത വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറം ലോകം അറിയുന്നത്. കുട്ടിയെ ഇപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ (വ്യാഴാഴ്ച) ഉച്ചയ്ക്കാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ സ്കാനിംഗ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ഡോക്ടർ കണ്ടെത്തിയത്. പിന്നാലെ ഡോക്ടര്‍ വിവരം പോലീസിനെയും അറിയിച്ചു.
തുടർന്ന് പോലീസ് കുട്ടിയുടെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതിലൂടെയാണ് കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് ബന്ധുതന്നെയാണെന്ന നിഗമനത്തില്‍ പോലീസ് ഒടുവിൽ എത്തിയത്. ബന്ധുവിനെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.