- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് കാർ നിയന്ത്രണം വിട്ട് അപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ മരിച്ചു
മലപ്പുറം: മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്‍റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരിച്ചത്. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപം ഇന്നലെ രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്.
റോഡിന്റെ വലത് വശം ചേർന്ന് നടന്നു വരികയായിരുന്ന കുട്ടിയെ നിയന്ത്രണം വിട്ട വാഹനം ഇടിക്കുകയായിരുന്നു. ശേഷം പള്ളിയുടെ കാർ മതിലിൽ ഇടിച്ചു നിന്നു. തുടർന്ന് കാറിനും മതിലിനും ഇടയിൽ കുട്ടി കുടുങ്ങി പോകുകയായിരുന്നു.
നാട്ടുകാർ ചേർന്നാണ് വാഹനം നീക്കി കുട്ടിയെ ആശുപത്രയിൽ എത്തിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലായിരിക്കെയാണ് മരണം. സംഭവത്തിൽ തിരൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story