പാലക്കാട്: നിർമ്മാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ആറ്റാശ്ശേരി വടക്കേക്കര പുത്തൻ വീട്ടിൽ മോഹൻ ദാസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന തൊഴിലാളി ചികിത്സയിൽ തുടരുകയാണ്.

കുണ്ടൂർക്കുന്നിൽ ഇരു നില വീടിന്റെ മുകളിലെ തേപ്പ് ജോലിക്കിടെയാണ് മോഹൻദാസും മറ്റൊരു തൊഴിലാളിയും 26 അടി താഴ്ചയിലേക്ക് വീണത്. ചികിത്സയിരിക്കെ മോഹൻ ദാസ് മരിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മണ്ണാർക്കാട് തെങ്കര കുലിക്കിലിയാട്ടിൽ വീട്ടിൽ പ്രവീൺ (40) വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ തുടരുന്നു.