- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികിലൂടെ നടന്നുപോയ ഒമ്പത് വയസുകാരിയെ കാർ ഇടിച്ചുതെറിപ്പിച്ചു; നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്
കുന്നംകുളം: റോഡരികിലൂടെ മിണ്ടാതെ നടന്നു പോവുകയായിരുന്ന ഒമ്പത് വയസുകാരിയെ കാറടിച്ചു തെറിപ്പിച്ചു. വെള്ളിച്ചിരുത്തി സ്വദേശിനി കുന്നുംകാട്ടിൽ വീട്ടിൽ അനിലിന്‍റെ മകൾ ഒമ്പത് വയസുള്ള പാർവണക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. ചൂണ്ടൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ പാതയോരത്തിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story