- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംസി റോഡില്‍ കുളനടയില്‍ വാഹനങ്ങളുടെ കൂട്ടയിടി; ലോറി ഡ്രൈവര്‍ ഉറങ്ങി; മൂന്നു വാഹനങ്ങളില്‍ ലോറി ഇടിച്ചു കയറി; സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചു
എംസി റോഡില്‍ കുളനടയില്‍ വാഹനങ്ങളുടെ കൂട്ടയിടി
പന്തളം: എം.സി റോഡില്‍ കുളനടയില്‍ സ്‌കൂള്‍ ബസ്, ലോറി, കാര്‍ എന്നിവ കൂട്ടിയിടിച്ച് ഗതാഗത തടസം. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ മാന്തുക ഭാഗത്താണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തേ പരിശ്രമത്തിന് ശേഷം ഫയര്‍ ഫോഴ്സ് പുറത്ത് എടുത്തു.
ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും പന്തളത്തേക്ക് പോയ ഗ്രിഗോറിയന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ബസില്‍ എതിരെ വന്ന ലോറി തെറ്റായ ദിശയില്‍ ഇടിച്ചു കയറുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. തൊട്ടു പിറകെ വന്ന കാര്‍ അപകടത്തില്‍പ്പെട്ട ബസിന്റെ പിന്നില്‍ ഇടിച്ചു കയറി. സ്റ്റിയറിങ് വീലിനും സീറ്റിനും ഇടയില്‍ കുടുങ്ങിപ്പോള്‍ ബസ് ഡ്രൈവറെ അരമണിക്കൂറോളം പരിശ്രിച്ച അഗ്‌നിരക്ഷാസേന പുറത്തെടുത്തു.
ചെങ്ങന്നൂര്‍, അടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി ബസ് പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സ്‌കൂള്‍ ബസില്‍ കുട്ടികള്‍ ഇല്ലായിരുന്നു. മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് സാരമായ പരുക്കുകള്‍ ഇല്ല.
ഒരു മണിക്കൂറോളം എം.സി റോഡില്‍ ഗതാഗത തടസം ഉണ്ടായി.




