- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളി കാര്യമായി..; നിര്‍ത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ടാക്കി മുൻപോട്ടെടുത്തു; നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം; സംഭവം പാലക്കാട്
പാലക്കാട്: റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അപകടം. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്ന കുട്ടികളുമായി മുന്നോട്ട് നീങ്ങിയ കാര്‍ എതിര്‍ദിശയിലേക്ക് കടന്ന് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാര്‍ നിയന്ത്രണം തെറ്റി പോകുമ്പോള്‍ രണ്ടു ഭാഗങ്ങളിൽ നിന്നും മറ്റു വാഹനങ്ങള്‍ കടന്നുപോകാത്തതിനാലാണ് തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായത്. കാര്‍ മതിലില്‍ ഇടിച്ച് നിന്നതിനാലും വൻ ദുരന്തം ഒഴിവായി.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പോലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരുടെതാണ് കാറെന്നും എങ്ങനെയാണ് അപകടമുണ്ടായതെന്നതുമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പോലീസ് വ്യക്തമാക്കി.
റോഡരികിൽ നിര്‍ത്തിയ കാറിൽ നിന്ന് ഡ്രൈവര്‍ ഇറങ്ങി നിൽക്കുന്നതും മറ്റൊരാളുമായി സംസാരിച്ചുനിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.