- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി വാൻ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചത് തമിഴ്നാട് സ്വാദേശി; സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാർ
പത്തനംതിട്ട: ശബരിമല പാതയിൽ തീർത്ഥാടകർ സഞ്ചരിച്ച് മിനി ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. മരിച്ചത് തമിഴ്നാട് സ്വദേശിയാണെന്നാണ് വിവരം. തുലാപ്പള്ളി ആലപ്പാട്ട് കവലയിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞാണ് അപടമുണ്ടായത്. സ്ഥലെത്തെത്തിയ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
അതേസമയം, ഈ പ്രദേശം സ്ഥിരം അപകട മേഖലയാണ്. മുന്‍പും ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. 2013 ല്‍ ഇവിടെ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ ശബരിമല തീര്‍ത്ഥാടകരുടെ മുകളില്‍ കൂടി നിയന്ത്രണം വിട്ടു വന്ന ബസ് ഇടിച്ചു കയറി മൂന്ന് പേര്‍ മരിച്ച സംഭവം ഏറെ ഞെട്ടൽ ഉണ്ടാക്കിയിരുന്നു.
Next Story