- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രകൻ മരിച്ചു; സംഭവം തൃശൂര്‍ നാട്ടികയിൽ
തൃശൂര്‍: തൃശൂര്‍ നാട്ടികയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രകൻ മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി ശ്രീഹരിയാണ് (23) മരിച്ചത്. ഇന്നലെ രാത്രി 8.45ഓടെ നാട്ടിക പെട്രോൾ പമ്പിനടുത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നിരുന്നു.
അപകടത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റുപോകാറായ നിലയിലായിരുന്നു. കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീഹരിയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു.
Next Story