മലപ്പുറം: ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ സ്ത്രീ വീണ് മരിച്ചു. തിരൂര്‍ കൂട്ടായിയില്‍ ആശാന്‍പടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. പടിഞ്ഞാറേക്കര സ്വദേശി സാബിറ (38) യാണ് മരിച്ചത്. ഇവര്‍ മകനോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മുന്നില്‍ പോയ സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ അതില്‍ ഇടിക്കാതിരിക്കാനായി ബുള്ളറ്റ് നിര്‍ത്തുകയായിരുന്നു. ഇതിനിടെയാണ് സാബിറ റോഡിലേക്ക് വീണത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു.