തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പാലത്തിന് മുകളിലേക്ക് തെങ്ങ് വീണുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.

നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആയിരുന്നു സംഭവം. തെങ്ങുവീണ് പാലം തകര്‍ന്നു. ഈ സമയം പാലത്തില്‍ നിന്നിരുന്ന രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ആണ് മരിച്ചത്. ചാവടി സ്വദേശികളുമായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്.

തെങ്ങിന്റെ മൂട് ഇളകി സമീപത്തെ തോടിന് കുറുകെയുണ്ടായിരുന്ന പാലത്തിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് തൊഴിലുറപ്പ് തൊഴിലാളികളായ ഇരുവരും പാലത്തിന് സമീപത്ത് നില്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് പോലീസ് എത്തുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.