- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; കൂട്ടുകാരൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു; ദാരുണ അപകടം വടക്കഞ്ചേരിയില്‍
പാലക്കാട്: ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. വടക്കഞ്ചേരി ചുവട്ട്പാടത്താണ് അപകടം നടന്നത്. കോട്ടയം പാമ്പാടി സ്വദേശി സനലാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്.
ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സനൽ ബാംഗ്ലൂരിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് ലിവിയോണിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ഇതിന് മുമ്പും അപകടം ഉണ്ടായിട്ടുണ്ട്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story