കോഴിക്കോട്: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. 15 കിലോ കഞ്ചാവുമായി സ്ത്രീകള്‍ ഉള്‍പ്പടെ ആറുപേരാണ് അറസ്റ്റിലായത്.

ഝാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും അടങ്ങിയ സംഘമാണ് കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഞ്ചാവ് കടത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മുതല്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ കൊയിലാണ്ടി സ്റ്റേഷനില്‍വെച്ച് എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫും ചേര്‍ന്ന് കുടുക്കുകയായിരുന്നു.