എറണാകുളം: പള്ളികളിൽ നിന്നും ഇൻവെർട്ടറും ബാറ്ററിയും മോഷണം പോയ കേസുമായി ബന്ധപ്പെട്ട് പ്രതി പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം സ്വദേശി സിദ്ദിഖ് ഷമീറിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

ചാലക്കലിലെ ജുമാ മസ്ജിദിന്റെ ഓഫീസ് മുറിയിൽ നിന്നും ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതിനാണ് അറസ്റ്റ്. ഇൻവെർട്ടർ സർവ്വീസ് ചെയ്യുന്ന ആളാണെന്നാണ് പള്ളിയിൽ എത്തി പരിചയപ്പെടുത്തിയിരുന്നത് പിന്നീട് മോഷണം നടത്തുകയായിരുന്നു പതിവ്.

വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയും കൂടിയാണ് ഇയാൾ.