- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്ക്ഷോപ്പിലിരുന്ന ബൈക്ക് മോഷ്ടിച്ചു; ആക്രിക്കടയിൽ പോലും എടുത്തില്ല; തിരികെ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു; കള്ളനെ കൈയ്യോടെ പൊക്കി പോലീസ്
തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി. പുതുകുറിച്ചി സ്വദേശി നൗഫലിനെയാണ് (38) ആണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പെരുമാതുറ ഒറ്റപനയിലെ വർക്ക്ഷോപ്പിൽ നിന്നാണ് നൗഫൽ ബൈക്ക് മോഷ്ടിച്ചത്.
മോഷ്ടിച്ച ബൈക്ക് ആക്രിക്കടയിൽ കൊണ്ടുപോയെങ്കിലും കടക്കാരൻ വാങ്ങിയിരുന്നില്ല. തുടർന്ന് ചിറയിൻകീഴ് കൊണ്ടുപോയി മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിച്ചു. വാഹനത്തിൻറെ രേഖകൾ ഇല്ലാത്തതിനാൽ വിൽപ്പന നടന്നില്ല. തുടർന്ന് ചിറയിൻകീഴ് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. രണ്ടു ബൈക്കുകളാണ് നൗഫൽ മോഷ്ടിച്ചത്.
ഒരു ബൈക്ക് വർക്ക്ഷോപ്പിന്‍റെ തൊട്ടടുത്തുതന്നെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഠിനംകുളം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.