- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ; മറ്റൊരാളെ പിടികൂടാനായില്ല; പോലീസ് അന്വേഷണം തുടങ്ങി; സംഭവം കൊല്ലത്ത്
കൊല്ലം: ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനിടെ ഒരു യുവാവ് പിടിയിൽ. കൊല്ലത്താണ് സംഭവം നടന്നത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. കൊല്ലത്ത് കടയ്ക്കലിലായിരുന്നു സംഭവം.
വിൽപനയ്ക്കായി സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നവർക്കെതിരെയാണ് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തത്.
കടയ്ക്കൽ സ്വദേശികളായ മുഹമ്മദ് റാസിക്, ആദർശ് എന്നിവരാണ് കഞ്ചാവ് കൊണ്ടു വന്നത്. ഒന്നാം പ്രതി മുഹമ്മദ് റാസിക്കിനെ എക്സൈസുകാർ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു. രണ്ടാം പ്രതി ആദർശിനായുള്ള അന്വേഷണം എക്സൈസ് തുടങ്ങി. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
Next Story