ഇടുക്കി: വീട്ടിൽ തന്നെ നട്ടു വളർത്തിയ കഞ്ചാവ് ചെടിയുമായി ഇടുക്കി മച്ചിപ്ലാവിൽ യുവാവ് അറസ്റ്റിൽ. മച്ചിപ്ലാവ് ഓലിക്കുന്നേൽ വീട്ടിൽ രമണൻ എന്നയാളെയാണ് നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്ന 66 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയുമായി അറസ്റ്റ് ചെയ്തത്.

കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.