- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും വിധിച്ച് കോടതി
അഴീക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. പോക്‌സോ കേസ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആൺകുട്ടിയെ പ്രതി അതിക്രൂരമായിട്ടാണ് പീഡനത്തിന് ഇരയാക്കിയതെന്ന് കോടതി കണ്ടെത്തി. കേസിൽ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
അഴീക്കോട് മേനോൻ ബസാർ ദേശത്ത് പഴൂപറമ്പിൽ നാസിമൂദ്ദിൻ (31) ആണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജ് വി. വിനിതയാണ് വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കുന്ന മുറക്ക് ആയത് അതിജീവിതക്ക് നൽകുവാനും പിഴ ഒടുക്കാതെ വന്നാൽ ഏഴ് വർഷം കൂടുതൽ കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
കോവിഡ് കാലഘട്ടത്തിലാണ് പ്രതി കൃത്യം ചെയ്തത്. പ്രതി താമസിക്കുന്ന സ്ഥലത്ത് ആഹാരം കൊണ്ട് എത്തിക്കണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് കുട്ടി വീട്ടിൽ പറയുകയും വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ഇ. ആർ ബൈജു ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സുലാൽ. കെ.എസ് ഹാജരായി. ലെയ്സൻ ഓഫീസർ ഷീജ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു.