- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിളിൽ കാറിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു; പെൺകുട്ടി ചികിത്സയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
ആലപ്പുഴ: ദേശീയപാതയിൽ സൈക്കിളിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു. നീർക്കുന്നം സ്വദേശി സഹൽ (8) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇന്നലെ രാവിലെ പുന്നപ്ര ചന്തയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരിയായ ഐഷ ആശുപത്രിയിൽ ചികിത്സയിലാണ്. സിയാദിന്റെയും ഷാഹിനയുടെയും മകളായ ഐഷയെയും സഹലിനെയും ഇടിച്ച വാഹനം നിർത്താതെ പോയി. ഈ അപകടത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story