- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജങ്കാറിൽകയറാൻ പിന്നോട്ടെടുക്കവേ പണി പാളി; കാർ നിയന്ത്രണംവിട്ട് പുഴയിൽവീണു; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കടലുണ്ടി: ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാന്‍ വേണ്ടി ജങ്കാറില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ച് അപകടം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ജങ്കാറില്‍ കയറാന്‍ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയില്‍ പതിക്കുന്നത് . കാറില്‍ ഏഴുപേരുണ്ടായിരുന്നു. ഇതില്‍ മൂന്നുകുട്ടികളും മൂന്നുസ്ത്രീകളും ഒരു പുരുഷനുമായിരുന്നു.
ഉടന്‍ തന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. മീഞ്ചന്തയില്‍നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്ത് എത്തിയിരുന്നു. കാറിൽ ഉണ്ടായിരുന്നവർ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
ചാലിയം കോസ്റ്റല്‍ എസ്ഐ പി. ഹരീഷ്, കെ. രാജേഷ്, പി. മിഥുന്, ഹാരിസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്കി. ക്രെയിന്‍ എത്തിയാണ് കാര്‍ പുഴയില്‍ നിന്നും എടുത്തത്.