- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലാസിൽ 'എൽ' പതിപ്പിച്ചിട്ടും രക്ഷയില്ല; വെള്ള 'എസ്-പ്രസ്സോ' കുത്തനെ മറിഞ്ഞുകിടക്കുന്ന കാഴ്ച; തിരുവല്ലയിൽ കാർ തോട്ടിലേക്ക് വീണ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം

X
തിരുവല്ല : തിരുവല്ലയിലെ മന്നംകരച്ചിറയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാവുംഭാഗം - മുത്തൂർ റോഡിൽ മന്നം കരച്ചിറ കല്ലേലി പാലത്തിന് താഴെ കൂടി ഒഴുകുന്ന തോട്ടിലേക്കാണ് കാർ മറിഞ്ഞത്. മുത്തൂർ പള്ളിപ്പറമ്പിൽ വീട്ടിൽ കല സുനിൽ ഇവരുടെ ബന്ധുവായ മുത്തൂർ പടിഞ്ഞാറ്റേൽ വീട്ടിൽ വൽസല എന്നിവരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം നടന്നത്. മന്നം കരച്ചിറയിൽ നിന്നും കാട്ടൂക്കര റോഡിലേക്ക് തിരിഞ്ഞ കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. തോട്ടിൽ വെള്ളം കുറവായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. സംഭവമറിഞ്ഞ് തിരുവല്ല പോലീസും അഗ്നിശമനസേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Next Story


